ജനങ്ങള്‍ക്കു വേണെ്ടങ്കില്‍ മത്സരിക്കില്ല: അസാദ്

single-img
7 October 2013

syria-asadsadജനങ്ങള്‍ക്കു തന്നെ വേണെ്ടങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്. ജര്‍മന്‍ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഓഗസ്റ്റിലാണ് അസാദിന്റെ കാലാവധി തീരുന്നത്. 1400 പേര്‍ കൊല്ലപ്പെട്ട ഡമാസ്‌കസിലെ രാസായുധാക്രമണത്തിനു പിന്നില്‍ തന്റെ ഭരണകൂടമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോപണം നുണയാണെന്നു പറഞ്ഞ അസാദ്, സിറിയയുടെ യഥാര്‍ഥ സുഹൃത്ത് റഷ്യയാണെന്നു കൂട്ടിച്ചേര്‍ത്തു. നുണയല്ലാതെ മറ്റൊന്നും ഒബാമയ്ക്കു പറയാനില്ല. സിറിയയില്‍ സംഭവിക്കുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളതു റഷ്യന്‍ പ്രസിഡന്റ് പുടിനാണ്. തനിക്കെതിരേ രണ്ടര വര്‍ഷമായി യുദ്ധം ചെയ്യുന്ന വിമതര്‍ ആയുധം താഴെവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും അസാദ് വ്യക്തമാക്കി.