പ്രണബ് മുഖര്‍ജിയുടെ മകന്‍ ലാലുവിനെ ജയിലില്‍ സന്ദര്‍ശിച്ചു

single-img
7 October 2013

25TH_ABHIJIT_NEW_1154208fകാലിത്തീറ്റ കുംഭകോണ കേസില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് എംപിയുമായ അഭിജിത് മുഖര്‍ജി ജയിലില്‍ സന്ദര്‍ശിച്ചു. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടതായാണ് റിപ്പോര്‍ട്ട്. ഒരു എംപി എന്ന നിലയിലാണ് അഭിജിത് ലാലുവിനെ സന്ദര്‍ശിച്ചതെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. എല്ലാറ്റിലുമുപരിയായി രാഷ്ട്രപതിയുടെ മകന്‍ എന്ന നിലയിലുള്ള മര്യാദയും അദ്ദേഹം കാട്ടിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ കൂടിക്കാഴ്ച തികച്ചും സ്വകാര്യമാണെന്നാണ് അഭിജിത് മുഖര്‍ജി അറിയിച്ചത്. എന്താണ് തങ്ങള്‍ സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.