സാനിയ സഖ്യം ഫൈനലില്‍

single-img
5 October 2013

ഇന്ത്യയുടെ സാനിയ മിര്‍സ- കാര ബ്ലാക്ക് സഖ്യം ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഒന്നാം സീഡായ ഇറ്റാലിയന്‍ സാറ ഇറാനി- റോബെര്‍ട്ടാ വിന്‍സി സഖ്യത്തെയാണ് സാനിയ സഖ്യം തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യം വിജയിച്ചത്. സ്‌കോര്‍: 6-4, 6-4. ഒരുമണിക്കൂര്‍ 12 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഒരിക്കല്‍ പോലും സാനിയ സഖ്യത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ഇറ്റാലിയന്‍ സഖ്യത്തിനായില്ല.