National

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്നു രാഹുല്‍

2014 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്മരണപോരാട്ടമൊന്നുമല്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും സൗരാഷ്ട്ര മേഖലയിലെ പ്രവര്‍ത്തകരോടു രാഹുല്‍ പറഞ്ഞു. രണ്ടുദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഇന്നലെ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.