തുര്‍ക്കിക്ക് അസാദിന്റെ മുന്നറിയിപ്പ്

single-img
5 October 2013

Azadതന്നെ പുറത്താക്കാനായി ഭീകരരെ അയയ്ക്കുന്ന തുര്‍ക്കി പ്രധാനമന്ത്രി എര്‍ഡോഗന്‍ വലിയ വില നല്‍കേണ്ടിവരുമെന്നു സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് മുന്നറിയിപ്പു നല്‍കി. തുര്‍ക്കിയില്‍നിന്ന് അതിര്‍ത്തി കടന്ന് നിരവധി ഭീകരരാണ് ജനങ്ങളെയും സൈനികരെയും ആക്രമിക്കാന്‍ സിറിയയില്‍ എത്തുന്നത്. ഭീകരത പോക്കറ്റിലിടുന്ന കാര്‍ഡല്ല. അത് തേളിനെപ്പോലെയാണ്. ആദ്യത്തെ അവസരത്തില്‍തന്നെ അതു നിങ്ങളെ തിരിച്ചുകടിക്കും- തുര്‍ക്കിയിലെ ഹാല്‍ക് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അസാദ് പറഞ്ഞു. ആസന്ന ഭാവിയില്‍ത്തന്നെ ഭീകരര്‍ തുര്‍ക്കിയില്‍ ആക്രമണം നടത്തും. എര്‍ഡോഗന്‍ വലിയ വില നല്‍കേണ്ടിവരും. അടുത്ത ഇലക്ഷനില്‍ മത്സരിക്കണമോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അസാദ് വ്യക്തമാക്കി. സിറിയന്‍ ജനത തന്റെ ഭരണം ആഗ്രഹിക്കുന്നുണെ്ടങ്കിലേ മത്സരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സൈന്യം രാസായുധപ്രയോഗം നടത്തിയിട്ടില്ലെന്ന് അസാദ് ആവര്‍ത്തിച്ചു. വിമതരാണ് വിഷവാതകം പ്രയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.