ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടി

single-img
4 October 2013

trainട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. നിരക്ക് വര്‍ധന തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ചരക്കുകൂലിയും കൂട്ടി. വ്യാഴാഴ്ച മുതലാണ് ചരക്കകൂലി വര്‍ധനവ് നിലവില്‍ വരിക. സ്ലീപ്പര്‍ ക്ലാസ് അടക്കമുള്ള ഉയര്‍ന്ന ടിക്കറ്റുകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധന നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് നിരക്ക് അഞ്ച് രൂപ വരെ കൂടും. എന്നാല്‍ പാസഞ്ചര്‍ ട്രെയിനിലെ നിരക്കുകള്‍ വര്‍ധിക്കില്ല. ഇന്ധനവില വലിയ തോതില്‍ വര്‍ധിച്ചതാണ് നിരക്ക് കൂട്ടാന്‍ കാരണമായിരിക്കുന്നത്. മാസം തോറും ഡീസലിന് 50 പൈസ കൂടുകയും വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസലിനുള്ള സബ്‌സിഡി എടുത്തുകളയുകയും ചെയ്തതോടെ റെയില്‍വേ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കി ആറ് മാസത്തിലൊരിക്കല്‍ റെയില്‍വേ നിരക്കുകള്‍ പരിഷ്‌കരിക്കാനും മന്ത്രാലയത്തിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. റെയില്‍വെയ്ക്ക് നിലവില്‍ 1200 കോടിയുടെ അധികബാധ്യതയുണ്ട്. മുന്നോട്ടു പോകണമെങ്കില്‍ നിരക്കു വര്‍ധനവല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന കാര്‍ഗെ അറിയിച്ചു.