ഉപരോധസമരങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ല: തിരുവഞ്ചൂര്‍

single-img
4 October 2013

Thiruvanchoor radhakrishnan-5ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സര്‍ക്കാരിനെ ഉപരോധസമരങ്ങളിലൂടെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള എന്‍ജിഒ അസോസിയേഷന്‍ 39-ാം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ് ആളുകളെ കൂട്ടി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച് രാജിവയ്പിക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ് ആളെ കൂട്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധത്തിന് എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനകീയ കോടതിക്കു മാത്രമേ ഭരണമാറ്റമുണ്ടാക്കാന്‍ സാധിക്കൂ. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് സമരത്തിന് മൂന്നു ശതമാനം ജീവനക്കാരുടെ പിന്തുണയേ ഉണ്ടായുള്ളൂവെന്നും മന്ത്രി പറഞ്ഞു.