ലീഗിനു ബദലാകാനുള്ള സിപിഎം നീക്കം വിരോധാഭാസം: ആര്യാടന്‍

single-img
4 October 2013

ARYADAN_MUHAMMEDമുസ്‌ലിംലീഗിനു ബദലാകാനുള്ള സിപിഎമ്മിന്റെ ശ്രമം വിരോധാഭാസമാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. സിപിഎം കണ്ണൂരില്‍ നടത്തിയ മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എന്ന സെമിനാര്‍ തെറ്റായ നടപടിയാണ്. സെമിനാറിനിടെ നിസ്‌കാരപ്പായ ഇട്ടത് സിപിഎമ്മിന്റെ മതേതര കാഴ്ചപ്പാടിനു യോജിച്ചതല്ല. ഹിന്ദുവോട്ട് വേണെ്ടന്നാ ണോ സിപിഎം പറയുന്നതെന്നും ആര്യാടന്‍ ചോദിച്ചു. നാളെ ഹിന്ദുക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് ഇത്തരത്തില്‍ അവരുടെ പൂജയും മറ്റും ചെയ്തുകൊടുക്കാന്‍ സൗകര്യമൊരുക്കുമോയെന്നു സിപിഎം വ്യക്തമാക്കണം. കണ്‍സ്യൂമര്‍ ഫെഡിലെ റെയ്ഡുമായി ബന്ധപ്പെട്ടു താനും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി പ്രശ്‌നമുണെ്ടന്ന പ്രചാരണം അസംബന്ധമാണെന്ന് ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.