നിരക്ക് വര്‍ധന പരിഗണനയില്‍: റെയില്‍വേ മന്ത്രി

single-img
3 October 2013

trainറെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി. ഫ്യുവല്‍ അഡ്ജസ്റ്റ്‌മെന്റ് കംപോണന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒക്‌ടോബര്‍ മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയുള്ളത്. നിര്‍ദേശം പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞില്ല. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയ്ക്ക് 12000 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജ ഉപഭോഗത്തിലുണ്ടായ വര്‍ധന മൂലമാണിത്. യാത്രക്കാര്‍ക്കുള്ള സബ്‌സിഡി പ്രതിവര്‍ഷം 26000 കോടിയാണ്.