തിരുവഞ്ചൂരുമായി കോട്ടയം റസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതായി നന്ദകുമാര്‍

single-img
3 October 2013

thiruvanchoor-radhakrishnan-ministerആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി താന്‍ കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍. ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നന്ദകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. രാത്രി ഏഴു മണിക്കാണ് താന്‍ തിരുവഞ്ചൂരിനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞു. തിരുവഞ്ചൂരുമായി തനിക്ക് അടുപ്പമുണ്‌ടെന്ന് സമ്മതിച്ച നന്ദകുമാര്‍ ഇരുപതു തവണയോളം താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ടുണ്‌ടെന്നും പത്ത് മിനിറ്റു മുതല്‍ അര മണിക്കൂര്‍ വരെ സംസാരിച്ചിട്ടുണ്‌ടെന്നും വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെയാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ നന്ദകുമാര്‍ തയാറായില്ല. ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ തനിക്ക് മന്ത്രിസഭായോഗത്തിന്റെ വിവരങ്ങള്‍ തിരുവഞ്ചൂര്‍ ചോര്‍ത്തി തന്നിട്ടുണ്‌ടെന്ന ആരോപണവും നന്ദകുമാര്‍ നിഷേധിച്ചു. അടുത്ത കാലത്തായി തിരുവഞ്ചൂരുമായി ഫോണില്‍ ബന്ധപ്പെടാറില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.