ചാമ്പ്യന്‍സ് ലീഗ്; റയലിന് വീണ്ടും ജയം

single-img
3 October 2013

cristiano-ronaldo-463-playing-in-real-madrid-4-1-cska-moscow-in-uefa-champions-league-2012ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അതേ മികവ് ആവര്‍ത്തിച്ചപ്പോള്‍ കോപ്പന്‍ഹേഗന്‍ എഫ്‌സിക്കെതിരേ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ഏകപക്ഷീയമായ നാലു ഗോളിന്റെ അത്യുഗ്രന്‍ വിജയം. ബി ഗ്രൂപ്പിലെ ആദ്യപോരാട്ടത്തില്‍ ഗലാറ്റസറെയെ 6-1നാണ് റോണോയുടെ ഹാട്രിക് മികവില്‍ റയല്‍ തകര്‍ത്തത്. കോപ്പന്‍ഹേഗനെതിരേ രണ്ടു ഗോളുകളാണ് ഈ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ വലയിലാക്കിയത്. ആദ്യ പകുതിയുടെ പാതി പിന്നിട്ടപ്പോള്‍ ടീമിനെ മുന്നിലെത്തിച്ച ഗോളും മത്സരം അവസാനിക്കാന്‍ 25 മിനിറ്റ് ശേഷിക്കെ ടീമിന്റെ ജയം ഉറപ്പിച്ച ഗോളും റോണോയില്‍ നിന്ന് പിറന്നു. മറ്റ് രണ്ട് ഗോളുകളും അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയയുടേത്.