ഇറ്റലിയില്‍ അഭയാര്‍ഥിബോട്ട് മുങ്ങി 114 പേര്‍ മരിച്ചു

single-img
3 October 2013

Italyദക്ഷിണ ഇറ്റലിയിലെ ലാമ്പെഡുസ ദ്വീപിനു സമീപം ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ ബോട്ട് തീപിടിച്ചു മുങ്ങി 114 പേര്‍ കൊല്ലപ്പെട്ടു. കാണാതായ 250 പേര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരുകയാണ്. 151 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന തീരരക്ഷാസേനവ്യക്തമാക്കി. 66 അടി നീളമുള്ള ബോട്ടില്‍ 400നും 500നും ഇടയ്ക്ക് അഭയാര്‍ഥികളാണുണ്ടായിരുന്നത്. ലിബിയയില്‍നിന്നാണു ബോട്ട് പുറപ്പെട്ടതെന്നും എരിട്രിയക്കാരായ അഭയാര്‍ഥികളാണ് ഇതിലുണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി അന്‍ജെലിനോ അല്‍ഫാനോ വിമാനത്തില്‍ ലാമ്പെഡുസയിലേക്കു തിരിച്ചു. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണു ബോട്ട്മുങ്ങിയത്. സമീപത്തുകൂടെ പോകുന്ന കപ്പലുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബോട്ടുകാര്‍ കൊളുത്തിയ തീ പടര്‍ന്നു പിടിച്ചതാകാം അപകടത്തിനിടയാക്കിയതെന്നു പറയപ്പെടുന്നു.