ഈസ്റ്റ് ബംഗാള്‍ പൊരുതിത്തോറ്റു

single-img
3 October 2013

East Bengalഎഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യപാദ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കുവൈറ്റ് എസ്‌സിയോട് ഐ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാള്‍ 2-4ന് കീഴടങ്ങി. രണ്ടാം പകുതിയില്‍ കാഴ്ചവച്ച അത്യുഗ്രന്‍ തിരിച്ചുവരവ് തോല്‍വിയിലും കോല്‍ക്കത്തന്‍ ക്ലബ്ബിന്റെ ആരാധകര്‍ക്ക് ആവേശമേകി. തുടക്കം മുതല്‍ ആതിഥേയര്‍ പൂര്‍ണ ആധിപത്യം പ്രകടിപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലുണ്ടായ വിള്ളലുകള്‍കൂടിയായപ്പോള്‍ ആദ്യപകുതിയില്‍ത്തന്നെ കുവൈറ്റി ക്ലബ് ഏകപക്ഷീയമായ മൂന്നു ഗോളിന് മുന്നിലെത്തി. 18, 33 മിനിറ്റുകളില്‍ ഇസാം ജെമയുടെ ഇരട്ടഗോളുകളും വലീദ് അലി ജുമ 31ാം മിനിറ്റില്‍ നേടിയ ഗോളും ഈസ്റ്റ് ബംഗാള്‍ ആരാധകരെ നിരാശരാക്കി.