വിന്‍ഡീസ് എ മികച്ച സ്‌കോറിലേക്ക്

single-img
3 October 2013

kraigg_brathwaite300ഇന്ത്യ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് എ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എ ആറു വിക്കറ്റ് നഷ്ടത്തില്‍ 283 എന്ന സ്‌കോറിനാണ്. 82 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ ഉജ്വല പ്രകടനമാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. ഫുഡാഡിന്‍(63), ജോണ്‍സണ്‍(36 നോട്ടൗട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യ എയ്ക്കുവേണ്ടി ഭാര്‍ഗവ് ഭട്ട് മൂന്നു വിക്കറ്റ് നേടി. വിരേന്ദര്‍ സെവാഗിനും ഗൗതം ഗംഭീറിനും സഹീര്‍ഖാനും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ലഭിച്ചിരിക്കുന്നത്. മലയാളി താരം വി.എ. ജഗദീഷും ടീമിലുണ്ട്.