ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് എജി

single-img
3 October 2013

cbiiവിവാദമായ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടരുതെന്ന് ചൂണ്ടിക്കാട്ടി അറ്റോണി ജനറല്‍ ജി.ഇ.വഹന്‍വതി സര്‍ക്കാരിന് കത്തു നല്‍കി. രണ്ടു പേജ് വരുന്ന കത്താണ് എജി നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് നേരത്തെ തന്നെ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. എന്നാല്‍ എജി സുപ്രീം കോടതിയില്‍ വിരുദ്ധ അഭിപ്രായം പറഞ്ഞതോടെ സംഭവം വീണ്ടും വിവാദത്തിലായി. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം ചേര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കിയത്.