ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്തായെന്നു കോണ്‍ഗ്രസ്

single-img
3 October 2013

digvijay_singh_21വികസനകാര്യത്തിലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ സംരക്ഷിക്കുന്ന കാര്യത്തിലും ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്തായെന്നു കോണ്‍ഗ്രസ്. രാജ്യത്തു ക്ഷേത്രങ്ങളെക്കാള്‍ ശൗചാലയങ്ങള്‍ പണിയാനാണു പ്രാമുഖ്യം നല്‍കേണെ്ട തെന്ന ബിജെപി നേതാവ് നരേന്ദ്ര മോഡിയുടെ പ്രസ്താവനയും വിവാദ ഓര്‍ഡിനന്‍സിനെപ്പറ്റിയുള്ള ബിജെപിയുടെ പുതിയ വാദഗ തിയും ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗും കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയും ആരോപിച്ചു. ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ തലസ്ഥാനത്തെ 200 കോളജുകളില്‍നിന്നുളള ഏഴായിരത്തോളം വിദ്യാര്‍ഥികളോടു സംസാരിക്കവേയാണു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡി ക്ഷേത്രങ്ങളേക്കാള്‍ ശൗചാലയങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നു പറഞ്ഞത്. ഇന്ത്യയില്‍ മാറ്റങ്ങള്‍ വരുത്താനുളള ആശയങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയായിരുന്നു മോഡി. ”ഞാനൊരു ഹിന്ദുത്വവാദിയാണ്. പക്ഷേ എന്റെ അഭിപ്രായത്തില്‍ ക്ഷേത്രങ്ങളെക്കാള്‍ മുമ്പു പണിയേണ്ടത്് ശൗചാലയങ്ങളാണ്”എന്നു മോഡി പറഞ്ഞു. ക്ഷേത്രങ്ങളേക്കാള്‍ ശൗചാലയങ്ങള്‍ പണിയുന്നതിനാണു മുന്‍ഗണന വേണ്ടതെന്നു കേന്ദ്രമന്ത്രി ജയ്‌റാം രമേശ് കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞപ്പോള്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു. എത്ര ക്ഷേത്രങ്ങള്‍ പണിയുന്നുവെന്നതിലല്ല മോക്ഷം കിട്ടുക, മറിച്ച് ശുചിത്വത്തിനും ശൗചാലയങ്ങള്‍ പണിയുന്നതിനുമാകണം മുന്‍ഗണന നല്‍കേണ്ടത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.