ഡിലീറ്റ് പവറുമായി ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍

single-img
3 October 2013

Android-Device-Manager-Shortenedആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പം കണെ്ടത്താം, കണെ്ടത്താന്‍ താമസിച്ചാല്‍ ഡാറ്റ മറ്റാരെങ്കിലും ഉപയോഗിക്കുമോ എന്ന ഭയവും വേണ്ട. അത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം.

ഗൂഗിള്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജരാണ് ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷന്‍ ഇതുപയോഗിച്ച് കണെ്ടത്താം. മൊബൈല്‍ നിങ്ങള്‍ക്കു റിംഗ് ചെയ്യിപ്പിക്കാം. അല്ലെങ്കില്‍ ഡാറ്റ ഡിലീറ്റ് ചെയ്യാം. റിമോട്ട് പാസ്‌വേഡ് ലോക്കിംഗ് സംവിധാനമാണ് പുതിയ വേര്‍ഷന്റെ മറ്റൊരു പ്രത്യേകത.

ആന്‍ഡ്രോയ്ഡ് ഫോണിലെ ഡിവൈസ് മാനേജര്‍ തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ റിമോട്ട് ലൊക്കേറ്റ് യുവര്‍ ഡിവൈസ് എന്ന ഓപ്ഷന്‍ ആക്ടീവാക്കുക. ഇതിനു ശേഷം ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ സൈറ്റില്‍ കയറി നിങ്ങളുടെ മൊബൈല്‍ സ്‌കാന്‍ ചെയ്യുക. ഇവിടെ റിംഗ്, ലോക്ക്, എറൈസ് എന്നീ മൂന്നു ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. പുതിയ ലോക്ക് കോഡ് സെറ്റുചെയ്യാന്‍ ഇതില്‍ ലോക്ക് ഓപ്ഷന്‍ നല്‍കുക. പുതിയ പാസ്‌വേഡ് എന്റര്‍ചെയ്ത് കണ്‍ഫേം ചെയ്ത ശേഷം ലോക്ക്് ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.google.com/ android/devicemanager എന്ന ലിങ്കാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് ക്ലിക്ക്് ചെയ്യുമ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേപ്പോലെ ഐഡിയും പാസ്‌വേഡും നല്‍കണം. ഉടന്‍ ലൊക്കേഷന്‍ ഡാറ്റ നല്‍കാന്‍ ആവശ്യപ്പെടും. അക്‌സപ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ ഇപ്പോള്‍ ഉള്ള സ്ഥലം കാണിച്ചുതരും. റിംഗ് യുവര്‍ ഡിവൈസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തതാല്‍ ഫോണ്‍ തനിയേ റിംഗ് ചെയ്യാന്‍ തുടങ്ങും. അഞ്ചുമിനിട്ട് ഏറ്റവും ഉയര്‍ന്ന വോളിയത്തിലാണ് ഇത് റിംഗ് ചെയ്യുക.

എറൈസ് ഡിവൈസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മുഴുവന്‍ ആപ്ലിക്കേഷനുകളും ഫോട്ടോസും മറ്റു വിവരങ്ങളും ഡിലീറ്റാവുകയും ചെയ്യും. എന്നാല്‍ പുറത്തെടുത്ത എസ്ഡി മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഇങ്ങനെ ഡിലീറ്റ് ചെയ്യാനാവില്ല. മൊബൈല്‍ ഓഫ്‌ലൈനിലാണെങ്കില്‍ ഓണ്‍ലൈനാവുന്ന സമയത്തായിരിക്കും എറൈസ് ഓപ്ഷന്‍ പ്രകാരം വിവരങ്ങള്‍ ഡിലീറ്റാവുക.