World

റുഹാനിക്കു പാര്‍ലമെന്റിന്റെ പിന്തുണ

hassan-ruhaniഅമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക് ഇറാന്‍ പാര്‍ലമെന്റ് പിന്തുണ പ്രഖ്യാപിച്ചു. പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമേനിയോട് വിശ്വസ്തത പുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ് പാര്‍ലമെന്റിന്റെ നിയന്ത്രണം. അതിനാല്‍തന്നെ റുഹാനിയുടെ നീക്കങ്ങള്‍ക്ക് ഖമേനിയുടെ പിന്തുണയുണെ്ടന്നു വ്യക്തമാക്കുന്നതാണ് പാര്‍ലമെന്റ് നടപടി.