വിവാദ ഓര്‍ഡിനന്‍സ്; രാഹുല്‍ പ്രധാനമന്ത്രിക്കു മുന്നില്‍ ഖേദം പ്രകടിപ്പിച്ചു

single-img
2 October 2013

rahul-manmohan380കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ, ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഓര്‍ഡിനന്‍സ് വിവരക്കേടാണെന്നും വലിച്ചുകീറി എറിയണമെന്നും രാഹുല്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. 25 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തന്റെ പരസ്യപ്രതികരണത്തിന് രാഹുല്‍ ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് രാവിലെ 9.50 ഓടെ രാഹുല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.