മലയാളി താരങ്ങളെ കേരളത്തിനുവേണ്ടി കളത്തിലിറക്കും: നിയമസഭാ സമിതി

single-img
2 October 2013

meetദേശീയ ഗെയിംസ് മത്സരങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളിതാരങ്ങളെ കേരളത്തിനുവേണ്ടി കളത്തിലിറക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ക്കുവേണ്ടിയുള്ള നിയമസഭാസമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. മറ്റു സംസ്ഥാനങ്ങള്‍ നല്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രൈസ്മണി ഇതിനായി അന്യസംസ്ഥാന മലയാളി താരങ്ങള്‍ക്കു നല്‍കാനാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായി നിര്‍ദേശിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, മറ്റംഗങ്ങളായ വി.ടി. ബല്‍റാം എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ തൃപ്രയാറില്‍ വ്യക്തമാക്കി.