ബംഗഌദേശ് പ്രതിപക്ഷ എംപിക്കു തൂക്കുകയര്‍

single-img
2 October 2013

saka-sm20120204203040ബംഗഌദേശ് വിമോചനയുദ്ധകാലത്ത് നടത്തിയ അതിക്രമങ്ങളുടെ പേരില്‍ പ്രതിപക്ഷ ബംഗ്‌ളാദേശ് നാഷണല്‍ പാര്‍ട്ടി എംപി സലാഹുദ്ദീന്‍ ഖാദര്‍ ചൗധരിയെ തൂക്കിക്കൊല്ലാന്‍ മൂന്നംഗ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വിധിച്ചു. ട്രൈബ്യൂണല്‍ വധശിക്ഷയ്ക്കു വിധിക്കുന്ന ആദ്യ എംപിയാണ് 65കാരനായ ചൗധരി. നേരത്തെ ആറ് ഇസ്‌ലാമിസ്റ്റുകളെ യുദ്ധക്കുറ്റം ചുമത്തി ട്രൈബ്യൂണല്‍ ശിക്ഷിച്ചിരുന്നു. 1971ലെ ബംഗ്‌ളാദേശ് സ്വാതന്ത്ര്യസമരകാലത്ത് അന്നത്തെ പാക് സൈന്യത്തിന്റെകൂടെനിന്ന് ബംഗ്‌ളാ ജനതയെ പീഡിപ്പിച്ചവരെ വിചാരണ ചെയ്തു ശിക്ഷിക്കാനാണ് ഷേക്ക്ഹസീനയുടെ സര്‍ക്കാര്‍ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ രൂപീകരിച്ചത്. വിമോചനയുദ്ധകാലത്ത് 200,000 സ്ത്രീകള്‍ ബലാത്കാരത്തിനിരയായി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെകൂടെ ചേര്‍ന്ന് ഇരുന്നൂറിലധികം പേരെ കൊലപ്പെടുത്തി, കൊള്ള, ബലാത്കാരം തുടങ്ങിയ നിഷ്ഠുര കൃത്യങ്ങള്‍ നടത്തി എന്നീ കുറ്റങ്ങളാണ് ചൗധരിയുടെ പേരിലുള്ളത്. ഹൈന്ദവരുടെ വീടുകള്‍ പിടിച്ചെടുക്കുകയും അവരെ രാജ്യത്തുനിന്ന് തുരത്തുകയും ചെയ്‌തെന്ന ആരോപണവുമുണ്ട്.