ത്രസിപ്പിക്കുന്ന ജയത്തോടെ രാജസ്ഥാന്‍ സെമിയില്‍

single-img
2 October 2013

M_Id_424911_Kevon_Cooper_and_Rahul_Dravidരാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡില്‍നിന്നുള്ള ഒട്ടാഗോയെ നാലു വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ്‌ചെയ്ത ഒട്ടാഗോ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 19.1 ഓവറില്‍ 142 റണ്‍സ് നേടി. അജിങ്ക്യ രഹാനെ (52), ബ്രാഡ് ഹോഡ്ജ് (52 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് രാജസ്ഥാനെ വിജയിപ്പിച്ചത്.