നെതന്യാഹു ഇറാനെതിരേ പരാതിയുമായി യുഎസില്‍

single-img
2 October 2013

MIDEAST ISRAEL POLITICSആണവ പദ്ധതി ഉടന്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ക്ക് എതിരേ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു യുഎസ് പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് റുഹാനിയും ഒബാമയും ടെലഫോണ്‍ സംഭാഷണം നടത്തി മൂന്നു ദിവസത്തിനുള്ളിലാണ് നെതന്യാഹു വൈറ്റ് ഹൗസിലെത്തിയത്. ആണവ പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്ന വാഗ്ദാനം ആത്മാ ര്‍ഥതയോടെയുള്ളതാണെന്നു തെളിയിക്കാന്‍ ഇറാന്‍ തയാറാവണമെന്നും അവര്‍ക്കെതിരേ നിലവിലുള്ള ഉപരോധം മുന്‍കൂട്ടി പിന്‍വലിക്കില്ലെന്നും ഒബാമ വ്യക്തമാക്കി.