മുരളി സര്‍ക്കാര്‍ പ്രതിഛായ മോശമാക്കുന്നെന്ന് ഹസന്‍; ഗണ്‍മോനും ഗോള്‍ഡ്‌മോനും കോണ്‍ഗ്രസിലെ അംഗങ്ങളല്ലെന്ന് മുരളി

single-img
2 October 2013

K-MURALEEDHARANകെ. മുരളീധരനും എം.എം. ഹസനും വീണ്ടും പ്രസ്താവനകളിലൂടെ കൊമ്പുകോര്‍ക്കുന്നു. കോടതിയുടെ വിമര്‍ശനത്തെക്കാള്‍ മുരളിയെപ്പോലുള്ളവരുടെ അഭിപ്രായമാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നതെന്ന് ഹസന്‍ പറഞ്ഞു. ഗണ്‍മോനും ഗോള്‍ഡ്‌മോനുമൊന്നും കോണ്‍ഗ്രസിലെ അംഗങ്ങള്‍ അല്ലെന്നും അവര്‍ക്കെതിരേ നാളെയും അഭിപ്രായം പറയുമെന്നും മുരളി പറഞ്ഞു.

ഭരണകക്ഷിയില്‍ പെട്ട ഒരു എംഎല്‍എ സര്‍ക്കാരിനെതിരേ പരസ്യമായ പ്രസ്താവന നടത്തുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. സലീം രാജിന് യാതൊരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സലീം രാജിന് ഏതെങ്കിലും തരത്തില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും സഹായം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നന്‍മയ്ക്കുവേണ്ടിയാണ് താന്‍ അഭിപ്രായം പറയുന്നതെന്നും സത്യം പറയുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ലെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. മുഖം മോശമായതിന് കണ്ണാടിയല്ല തല്ലിപ്പൊട്ടിക്കേണ്ടത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യവും പറയുന്നത്. അത് തുടരും. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടി സദുദ്ദേശ്യത്തോടെയാണ് താന്‍ അഭിപ്രായങ്ങള്‍ പറയുന്നത്. കോടതി ചോദിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിരുന്നുവെങ്കില്‍ കോടതി അങ്ങനെ അഭിപ്രായപ്പെടില്ല