വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റുചെയ്തു

single-img
2 October 2013

cheating-case-m-k-Kuruvila-at-peramangalam-police-stationവ്യവസായി എം.കെ.കുരുവിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പാന്‍ ഏഷ്യാ കമ്പനിയുമായി ബന്ധപ്പെട്ട് എട്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. ഇതു സംബന്ധിച്ച് പേരാമംഗലം സ്വദേശി ബിനീഷ് കുരുവിളയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു. പാന്‍ ഏഷ്യാ കമ്പനിയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കുരുവിളയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയ ആളാണ് കുരുവിള.