ആസാമില്‍ വാഹനാപകടം; 28 മരണം

single-img
2 October 2013

assamഅസാമില്‍ ചരക്കു ലോറി രണ്ട് മിനിവാനുകളിലിടിച്ച് 13 കുട്ടികളടക്കം 28 പേര്‍ മരിച്ചു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാമിലെ ബര്‍പേട്ട ജില്ലയിലാണ് അപകടം ഉണ്ടായത്. അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന മിനിവാനുകളാണ് അപകടത്തില്‍പ്പെട്ടത്. വാനുകളില്‍ ഏതാനം തൊഴിലാളികളുടെ കുട്ടികളും ഉണ്ടായിരുന്നു.