ഇരട്ട ഗോളോടെ സുവാരസ് തിരിച്ചുവരവ് ഗംഭീരമാക്കി

single-img
1 October 2013

Luis Suarezസുവാരസിന്റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു ജയം. സണ്ടര്‍ലാന്‍ഡിനെ 3-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. സണ്ടര്‍ലാന്‍ഡിന്റെ സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളോടെ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് കളം നിറഞ്ഞു. പത്തു മത്സരങ്ങളുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവ് സുവാരസ് ഗംഭീരമാക്കി. ആദ്യ മുപ്പത്തിയേഴ് മിനിറ്റിനുള്ളിലാണ് സുവാരസിന്റെ രണ്ടും ഗോളും വലയിലെത്തിയത്. സുവാരസിനെയും ഡാനിയല്‍ സ്റ്ററിഡ്ജിനെയും മുന്നില്‍ നിര്‍ത്തി പോരാടിയ ലിവര്‍പൂള്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചാണ് ജയം സ്വന്തമാക്കിയത്.