രാജിവയ്ക്കില്ലെന്ന് മന്‍മോഹന്‍

single-img
1 October 2013

India's PM Singh speaks during India Economic Summit in New Delhi

രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്റെ പേരില്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അമേരിക്കയില്‍നിന്നുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ രക്ഷപ്പെടുത്താനുള്ള ഓര്‍ഡിനന്‍സിനെ അസംബന്ധം എന്നു രാഹുല്‍ വിമര്‍ശിച്ചതില്‍ അദ്ദേഹം കുറ്റം കണ്ടില്ല. എന്നാല്‍, വിമര്‍ശനത്തിനു തെരഞ്ഞെടുത്ത സമയത്തെപ്പറ്റി പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നു രാവിലെ രാഹുല്‍ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. വിമര്‍ശനത്തിന്റെ സാഹചര്യം മനസിലാക്കും. സോണിയഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് അംഗീകരിച്ചതും കാബിനറ്റ് രണ്ടു തവണ ചര്‍ച്ചചെയ്തതുമാണ് ഓര്‍ഡിനന്‍സ്. ഇനിയും അതേപ്പറ്റി ചര്‍ച്ചയാകാം. നിര്‍ദേശങ്ങള്‍ പരിശോധിക്കാം. തീരുമാനങ്ങള്‍ മാറ്റാം: മന്‍മോഹന്‍ പറഞ്ഞു.