മധ്യപ്രദേശില്‍ ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി

single-img
1 October 2013

madhya_pradesh_map_sമധ്യപ്രദേശിലെ കണ്ഡവ ജയിലില്‍ നിന്നും ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപെട്ടു. ഇവരില്‍ ഒരാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് ഇവര്‍ തടവു ചാടിയത്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് സംഘം രക്ഷപെട്ടത്. കുത്തേറ്റ രണ്ടു ജയില്‍ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.