കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പേര്‍ കുറ്റക്കാര്‍; ശിക്ഷ വെള്ളിയാഴ്ച

single-img
1 October 2013

Nazeerതീവ്രവാദ പ്രവര്‍ത്തനത്തിനായി കാശ്മീരിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തി. അഞ്ച് പേരെ വെറുതെവിട്ടു. ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യദ്രോഹം, ഗൂഢാലോചന, മതസ്പര്‍ദ വളര്‍ത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്ന് കോടതിക്ക് ബോധ്യമായി. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ്. വിജയകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കണ്ണൂര്‍ സിറ്റി മൈദാനപ്പള്ളി മുഹമ്മദ് നൈനാര്‍, എറണാകുളം കറുകപ്പള്ളി ഉല്ലത്തില്‍ വീട്ടില്‍ ബദറുദ്ദീന്‍, കണ്ണൂര്‍ റഹ്മാനിയ പൗണ്ട് വളവ് മുഹമ്മദ് നവാസ്, പെരുമ്പാവൂര്‍ വെങ്ങോല നെടുംതോട് പുത്തന്‍പുരയില്‍ വീട്ടില്‍ പി.കെ. അനസ്, കണ്ണൂര്‍ ആനയിടുക്ക് സുഹര്‍ദല്‍ വീട്ടില്‍ ഷനീജ് എന്നിവരെയാണ് വെറുതെവിട്ടത്. കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ വീട്ടില്‍ കെ.വി. അബ്ദുല്‍ ജലീലാണ് കേസിലെ ഒന്നാം പ്രതി. കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസ്, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്റെവിട വീട്ടില്‍ എം.എച്ച്. ഫൈസല്‍, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ്, വയനാനട് പടിഞ്ഞാറെത്തറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, കളമശേരി അമ്പലം റോഡില്‍ പൂനംതൈ വെള്ളര്‍കോടത്ത് വീട്ടില്‍ ഫിറോസ്, മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അനൂപ്, സത്താര്‍ എന്നീ പേരുകളുള്ള അബ്ദുല്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ് വീട്ടില്‍ സാബിര്‍ പി. ബുഖാരി, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് വീട്ടില്‍ ഉമറുല്‍ ഫാറൂഖ്, എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ വീട്ടില്‍ സര്‍ഫറാസ് നവാസ്, മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് കുളങ്ങരയില്ലത്തില്‍ വീട്ടില്‍ അബ്ദുല്‍ ഹമീദ്, കൊണേ്ടാട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ഭായ് എന്ന സൈനുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്‌ടെത്തിയത്.