മുര്‍സിയുടെ പ്രധാനമന്ത്രിക്കു തടവുശിക്ഷ

single-img
1 October 2013

hisham-qandilമുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഹിഷാം കാന്‍ഡിലിന് നല്‍കിയ ഒരു വര്‍ഷത്തെ തടവുശിക്ഷ ഈജിപ്ഷ്യന്‍ കോടതി ശരിവച്ചു. സൈന്യം പുറത്താക്കിയ പ്രസിഡന്റ് മുര്‍സിയുടെ പ്രധാനമന്ത്രിയായിരുന്നു കാന്‍ഡില്‍. മുബാറക്കിന്റെ കാലത്ത് വിദേശിക്കു വിറ്റ ടെക്‌സ്റ്റൈല്‍ കമ്പനി വീണ്ടും ദേശസാത്കരിക്കണമെന്ന 2011ലെ കോടതി നിര്‍ദേശം നടപ്പാക്കിയില്ലെന്നതാണ് കാന്‍ഡിലിന്റെ പേരിലുള്ള കുറ്റം. ഈ കേസില്‍ ഒരു വര്‍ഷത്തെ തടവിനുശിക്ഷിച്ച കീഴ്‌ക്കോടതി നടപടി അപ്പീല്‍കോടതി ഇന്നലെ ശരിവയ്ക്കുകയായിരുന്നു.