മറ്റു വിമാനത്താവളങ്ങള്‍ വഴിയും ഫയാസ് സ്വര്‍ണം കടത്തി

single-img
1 October 2013

Fayazനെടുമ്പാശേരി സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫയസ് നെടുമ്പാശേരിയ്ക്കു പുറമേ മംഗലാപുരം, കോഴിക്കോട്, ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയിരുന്നതായി സൂചന. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചു കയറാന്‍ തുടങ്ങിയതോടെയാണ് ഫയാസ് സ്വര്‍ണ കടത്ത് തുടങ്ങിയതെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണമാണ് കടത്തിയിരിക്കുന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറടക്കം നിരവധി സിനിമാ താരങ്ങളും മോഡലുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫയാസ് ഇവരില്‍ പലരേയും ഉപയോഗിച്ച് സ്വര്‍ണം കടത്തിയെന്നാണ് സൂചന. ചെന്നൈ, കോഴിക്കോട്, മംഗലാപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളാണു പൊതുവേ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്നതെങ്കിലും മുംബൈ വഴിയും പല തവണ സ്വര്‍ണം എത്തിച്ചിരുന്നെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. സ്ത്രീകളേയും യുവാക്കളേയുമാണു സ്വര്‍ണക്കടത്തിനു കൂടുതലും ഉപയോഗിച്ചിരുന്നത്. പല തവണ ഈ വിമാനത്താവളങ്ങളില്‍ വച്ച് ഫയസിന്റെ ആളുകള്‍ പിടിയിലായിട്ടുണെ്ടങ്കിലും ആരും ഫയസിന്റെ പേര് പുറത്തു വിട്ടിരുന്നില്ല.