നാളെമുതല്‍ സംസ്ഥാന നിരത്തുകളില്‍ സിംഹമിറങ്ങും

single-img
1 October 2013

Indo-Pak-Bus-Service-316x248നാളെമുതല്‍ കേരളത്തിന്റെ സിംഹമായ ഋഷി രാജ് സിംഗ് നിരത്തുകളിലിറങ്ങും. വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കു സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നവസാനിക്കുന്ന മുറയ്ക്കാണ്. നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ അറിയിച്ചു. വീഴ്ചവരുത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റ് റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍ സമയപരിധി മൂന്നു മാസമായി നീട്ടണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്നാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.