ബണ്ടി ചോര്‍ ഊളമ്പാറയില്‍

single-img
1 October 2013

BANDI-CHORഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ഊളംപാറ മാനസികരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബണ്ടി മാനസികാസ്വസ്ത്യങ്ങള്‍ പ്രകടിപ്പിച്ചു. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്‌ടെന്ന് ബണ്ടി തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം നിരവധി തവണ തടവ് ചാടിയ ബണ്ടി വീണ്ടും തടവ് ചാടാനാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ജയിലധികൃതര്‍ക്ക് ആശങ്കയുണ്ട്. ഇതേതുടര്‍ന്ന് ബണ്ടിക്ക് സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം.