മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; കോടതിയില്‍ കക്ഷിചേരാന്‍ താനുമുണ്ടാകുമെന്ന് ആര്യാടന്‍

single-img
1 October 2013

ARYADAN_MUHAMMEDഅടുത്തിടെ വിവാദമായ മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന വാദത്തില്‍ എതിര്‍ത്ത് സംഘടനകള്‍ സുപ്രീംകോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരുമെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിഷയത്തില്‍ മുസ്‌ലീം ലീഗില്‍ അഭിപ്രായ ഐക്യമില്ലെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെയും ആര്യാടന്‍ രംഗത്തുവന്നിരുന്നു. മുസ്‌ലീം സംഘടനകളുടെ വാദം രാജ്യത്തെ നിയമത്തിന് എതിരാണെന്നും ആര്യാടന്‍ തുറന്നടിച്ചു. വിഷയത്തില്‍ മുസ്‌ലീം സംഘടനകളുടെ നിലപാടിനെ ലീഗ് അംഗീകരിക്കുന്നില്ലെന്നും ലീഗിന്റെ നേതാക്കള്‍ കൂടി ചേര്‍ന്നാണ് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കിയതെന്നും ആര്യാടന്‍ പറഞ്ഞു.