ഡേറ്റാ സെന്റര്‍; യുഡിഎഫ് യോഗത്തില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം

single-img
30 September 2013

udf_evarthaഡേറ്റ സെന്റര്‍ ഇടപാടിന്റെ പേരില്‍ യുഡിഎഫ് നേതൃയോഗത്തില്‍ സര്‍ക്കാരിനു രൂക്ഷവിമര്‍ശനം. സിബിഐ അന്വേഷണം എന്ന നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. ഡേറ്റ സെന്റര്‍ ഇടപാടിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചതു യുഡിഎഫില്‍ വന്‍വിവാദത്തിനു വഴിതെളിച്ചിരുന്നു. ഇന്നലെ നടന്ന യുഡിഎഫിന്റെ അനൗപചാരിക യോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള വിഷയം എടുത്തിടുകയായിരുന്നു. ഡേറ്റ സെന്റര്‍ കേസില്‍ വി.എസ്. അച്യുതാനന്ദനെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നു ജനങ്ങള്‍ക്കിടയില്‍ സംശയം തോന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണെ്ടന്നു പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചേ മതിയാകൂ എന്നും പിള്ള ആവശ്യപ്പെട്ടു.ഇതോടെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ആര്‍. അരവിന്ദാക്ഷന്‍, ജോണി നെല്ലൂര്‍ തുടങ്ങി ഒട്ടുമിക്ക നേതാക്കളും പിള്ളയെ പിന്തുണച്ചു രംഗത്തുവന്നു. അച്യുതാനന്ദനെതിരേയുള്ള ഒരു കേസിലും സര്‍ക്കാര്‍ സഹായകരമായ നിലപാടെടുക്കാന്‍ പാടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഒടുവില്‍ രമേശ് ചെന്നിത്തലയും ഇടപെട്ടു. പ്രഖ്യാപിത നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ പുറത്തു നിലപാടു വ്യക്തമാക്കേണ്ടിവരുമെന്ന് രമേശ് കര്‍ക്കശസ്വരത്തില്‍ പറഞ്ഞു. ഇതിനു മുഖ്യമ്രന്തി വഴങ്ങുകയായിരുന്നു.