ധൈര്യമുണ്ടെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഡിക്കു തരൂരിന്റെ വെല്ലുവിളി

single-img
30 September 2013

M_Id_67244_Shashi_Tharoor_ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടെങ്കില്‍ തിരുവനന്തപുരത്ത് മത്സരിച്ച് ജയിക്കാന്‍ ശശി തരൂര്‍ എംപി വെല്ലുവിളിച്ചു. തിരുവനന്തപുരത്തു മത്സരിക്കാന്‍ വന്നാല്‍ മോഡിയെ കാണിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. ചില മാധ്യമങ്ങള്‍ നരേന്ദ്ര മോഡി തിരുവനന്തപുരത്തു മത്സരിക്കുമെന്നു പ്രചരിപ്പിക്കുന്നുണ്ട്. മോഡി തിരുവനന്തപുരത്തേക്കു വരട്ടെ, കാണിച്ചു കൊടുക്കാം. കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ ഒരു ട്രെയിന്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നെങ്കില്‍ താന്‍ 14 ട്രെയിന്‍ കൊണ്ടുവന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. മലപ്പുറത്തു വിദേശ ഭാഷകള്‍ പഠിക്കാനുള്ള യൂണിവേഴ്‌സിറ്റിക്കായി നടക്കുന്ന ശ്രമങ്ങള്‍ക്കു എല്ലാ സഹായവും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.