ഇറക്കുമതി കൂടുന്നു; റബ്ബര്‍ വിപണി വീഴുന്നു

single-img
30 September 2013

rubberരാജ്യത്തെ ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ വില താഴുന്നതിന് സമീപനാളുകളില്‍ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 1,28,465 മെട്രിക് ടണ്‍ റബറാണ് കമ്പനികള്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 97,862 ടണ്‍ ഇറക്കുമതി ചെയ്്തിരുന്ന സ്ഥാനത്താണിത്. ടയര്‍ വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്നാണ് റബറിന്റെ ആഭ്യന്തര ഡിമാന്‍ഡ് താഴ്ന്നതെന്നു കമ്പനികള്‍ പറയുന്നതിനൊപ്പം അവര്‍ ഇറക്കുമതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. റബറിന്റെ പ്രധാന ഉത്പാദക രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം ശരാശരി 92,0000 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരുവര്‍ഷം ഇറക്കുമതി ശരാശരി 1,05,0000 മെട്രിക് ടണ്‍ ആണ്.