നൈജീരിയന്‍ കോളജില്‍ ഭീകരാക്രമണം, 50 മരണം

single-img
30 September 2013

Nigeriaവടക്കുകിഴക്കന്‍ നൈജീരിയയില്‍ തീവ്രവാദികള്‍ കോളജ് ആക്രമിച്ച് വിദ്യാര്‍ഥികളടക്കം അമ്പതു പേരെ വധിച്ചു. പാശ്ചാത്യവിദ്യാഭ്യാസത്തെ എതിര്‍ക്കുകയും ശരിയത്ത് സ്ഥാപിക്കാന്‍ പോരാടുകയും ചെയ്യുന്ന ബോക്കോ ഹറം ആണ് ആക്രമണത്തിനു പിന്നിലെന്ന് നൈജീരിയന്‍ പട്ടാളം പറഞ്ഞു. യോബേ സംസ്ഥാനത്തെ ഗുജ്ബ നഗരത്തിലുള്ള കാര്‍ഷിക കോളജില്‍ കഴിഞ്ഞ രാത്രി ഒരുമണിക്കായിരുന്നു ആക്രമണം. ഡോര്‍മിറ്ററിയില്‍ കടന്ന തീവ്രവാദികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കു നിറയൊഴിച്ചു. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. ഗുജ്ബയ്ക്കു സമീപംതന്നെയുള്ള ദമാദുരുവിലെ സ്‌കൂളില്‍ ബോക്കോഹറം സമാന ആക്രമണം നടത്തി 26 പേരെ വധിച്ചത് ജൂലൈയിലാണ്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ അടച്ചിട്ട വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് രണ്ടാഴ്ച മുമ്പാണ്. വിദ്യാലയങ്ങള്‍ക്ക് പട്ടാള സുരക്ഷ നല്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.