ജോഹര്‍ ഹോക്കി കപ്പ് ഇന്ത്യക്ക്

single-img
30 September 2013

sultan-of-johor-newമൂന്നാമത് അണ്ടര്‍-21 സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ആതിഥേയരായ മലേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കല്‍കൂടിയായി ഇന്ത്യക്ക് ഇപ്രാവശ്യത്തെ കിരീട ജയം. ഇന്ത്യയുടെ ആക്രമണത്തിനു മുന്നില്‍ പതറിപ്പോയ മലേഷ്യയ്‌ക്കെതിരേ അമോണ്‍ മിറാഷ് ടര്‍ക്കി 22-ാം മിനിറ്റില്‍ ഗോള്‍ നേടി. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി യൂസഫ് അഫാന്‍ (54), മന്‍പ്രീത് സിംഗ് (64) എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.