ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയക്കുമെന്ന് ബസുടമകള്‍

single-img
30 September 2013

Busരാജ്യത്ത് ഡീസല്‍ വിലവര്‍ധന വന്നാല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന വികലമായ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാലുരൂപ ഡിസല്‍ വിലവര്‍ധനയും കൂടി വന്നാല്‍ പൊതുഗതാഗത സംവിധാനംതന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്കെത്തുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.