ക്രിമിനലുകളുടെ ഡേറ്റാ ബാങ്ക്; ഡിജിപിയുടെ കത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് തിരുവഞ്ചൂര്‍

single-img
29 September 2013

thiruvanchoorക്രിമിനലുകളുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് കത്തയച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ആഭ്യന്തര വകുപ്പ് ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനമാണിത്. പിന്നീട് മന്ത്രിസഭയുടെ പരിഗണനയ്ക്കു ശേഷം മുഖ്യമന്ത്രിയാണ് ഡിജിപിയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പു നടത്തുന്ന കേസുകളിലെ പ്രതികള്‍ കയറിയിറങ്ങുന്നതായും ഇത്തരക്കാരെ അകറ്റാന്‍ ക്രിമിനല്‍ ഡേറ്റാ ബാങ്ക് രൂപീകരിക്കണമെന്നുമായിരുന്നു ഡിജിപിയുടെ നിര്‍ദേശം.