തിരുവഞ്ചൂരിന് നന്ദകുമാറുമായി ബന്ധമെന്ന് കെ. സുരേന്ദ്രന്‍

single-img
29 September 2013

surendranആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറുമായി ബന്ധമുണ്‌ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കോട്ടയം പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്‌ടെന്നും നന്ദകുമാറിന്റെ നമ്പരിലേക്ക് ഒരു വര്‍ഷത്തോളമായി തിരുവഞ്ചൂര്‍ ബന്ധപ്പെടുന്നുണ്‌ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ചതില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.