മുംബൈ കെട്ടിട ദുരന്തം: ഏഴ് എന്‍ജിനീയര്‍മാരെ സസ്‌പെന്റ് ചെയ്തു

single-img
29 September 2013

Mumbai Buildingരാജ്യത്തെ നടുക്കിയ തെക്കന്‍ മുംബൈയിലെ ഡോക്ക്‌യാര്‍ഡ് റോഡിലുള്ള നാലു നില കെട്ടിടം തകര്‍ന്നു വീണ് അറുപത്തിയൊന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഏഴ് എന്‍ജനീയര്‍മാരെ സസ്‌പെന്റ് ചെയ്തു. പതിനെട്ടോളം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടായിരിക്കുമെന്ന് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ച ഗോഡൗണിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 33 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. 21 കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസക്കാരായി ഉണ്ടായിരുന്നു.