ബിജെപി നേതാവിന്റെ അറസ്റ്റ്; മീററ്റില്‍ സംഘര്‍ഷം വ്യാപിക്കുന്നു

single-img
29 September 2013

SONY DSCബിജെപി നേതാവ് സംഗീത് സോമിനെ ദേശീയ സുരക്ഷാ നിയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തതിനെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മ അക്രമാസക്തമായി. സമരക്കാര്‍ കല്ലേറുനടത്തിയതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. സംഭവത്തില്‍ 60 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുളള നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ലാത്തിച്ചാര്‍ജിലും കല്ലേറിലും പരിക്കേറ്റിട്ടുണ്ട്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരിലാണ് ബിജെപി നേതാവ് സംഗീത്് സോമിനെ അറസ്റ്റുചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മീററ്റിലെ ഖേര ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ തടിച്ചുകൂടിയ 2000-ത്തോളം ജനങ്ങളാണ് അക്രമാസക്തമായത്. പ്രാദേശിക ബിജെപി നേതാക്കളാണ് പ്രതിഷേധക്കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്. പ്രതിഷേധ കൂട്ടായ്മ പോലീസ് നിരോധിച്ചിരുന്നു.