മുഖ്യമന്ത്രിയുടെ രാജി; യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

single-img
29 September 2013

secretariatlസംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഉപരോധം. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന വികാരം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശ്യവും യുവമോര്‍ച്ചയുടെ പ്രതിഷേധത്തിനു പിന്നിലുണ്ട്. രാവിലെ മുതല്‍ ഉപരോധം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി തന്നെ സെക്രട്ടറിയേറ്റിന്റെ പരിസരത്ത് എത്തിയിരുന്നു. സോണിയയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ രാവിലത്തെ വരവ് തടയുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് രാത്രി തന്നെ പ്രവര്‍ത്തകരെ എത്തിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.