സിറിയ: റഷ്യയും യുഎസും ധാരണയിലെത്തി

single-img
28 September 2013

syriaസിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും ധാരണയിലെത്തി. സിറിയയിലെ രാസായുധ നശീകരണം സംബന്ധിച്ച് രക്ഷാസമിതിയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാര്യത്തിലായിരുന്നു തര്‍ക്കം. സിറിയ വാക്കുപാലിച്ചില്ലെങ്കില്‍ സൈനികനടപടിക്കു വ്യവസ്ഥ ചെയ്യുന്ന വകുപ്പ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഫ്രാന്‍സ്, ബ്രിട്ടനും ഇതിനെ അനുകൂലിച്ചപ്പോള്‍ റഷ്യയും ചൈനയും എതിര്‍ത്തു. രാസായുധം നശിപ്പിക്കുന്ന കാര്യത്തില്‍ സിറിയ വീഴ്ച വരുത്തിയാല്‍ പ്രശ്‌നം ആദ്യം രക്ഷാസമിതിയില്‍ അവതരിപ്പിക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം സൈനിക നടപടി ഉള്‍പ്പെടെയുള്ളവ ആകാമെന്നുമാണ് ഒത്തുതീര്‍പ്പു നിര്‍ദേശം. വന്‍ശക്തികള്‍ ധാരണയിലെത്തിയതോടെ രക്ഷാസമിതിയില്‍ ഉടന്‍ തന്നെ പ്രമേയം പാസാക്കാനാവും.