മുഷാറഫിനു ജാമ്യമില്ല

single-img
28 September 2013

Pervez-Musharraf_2അക്ബര്‍ ബുഗ്തി വധക്കേസില്‍ മുന്‍ പട്ടാളഭരണാധികാരി മുഷാറഫിനു ജാമ്യം അനുവദിക്കാന്‍ പാക് സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവച്ചു. 2006ല്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന മുഷാറഫിന്റെ ഉത്തരവു പ്രകാരം സൈന്യം നടത്തിയ ആക്രമണത്തിലാണ് ബലൂച് നേതാവ് അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടത്. പ്രവിശ്യയ്ക്ക് കൂടുതല്‍ സ്വയംഭരണം വേണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സായുധസമരത്തിനു ചുക്കാന്‍ പിടിച്ചത് ബുഗ്തിയായിരുന്നു.