സര്‍വീസില്‍ തിരികെ കയറിയ ദുര്‍ഗയെ യുപി സര്‍ക്കാര്‍ സ്ഥലംമാറ്റി

single-img
28 September 2013

M_Id_407365_Durga_Shakti_Nagpalആരാധനാലയത്തിന്റെ മതില്‍ പൊളിച്ചുവെന്ന പേരില്‍ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത യുവ ഐഎഎസ് ഓഫീസറും ഗൗതം ബുദ്ധനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായിരുന്ന ദുര്‍ഗ ശക്തി നാഗ്പാലിന് സ്ഥലംമാറ്റം. കാണ്‍പൂര്‍ റൂറലില്‍ ജോയിന്റ് മജിസ്‌ട്രേറ്റായിട്ടാണ് ദുര്‍ഗയെ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ തിരിച്ചെടുത്തത്. മണല്‍ മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്ന ദുര്‍ഗയെ ഇതിന്റെ പേരിലാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജൂലൈ 27 നായിരുന്നു ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.