നിഷേധവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

single-img
27 September 2013

രാജ്യത്ത് നിഷേധവോട്ടിനു സുപ്രീംകോടതിയുടെ അനുമതി. പൊതുതെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. യന്ത്രത്തില്‍ രേഖപ്പെടുത്തുമെങ്കിലും നിഷേധവോട്ടുകള്‍ എണ്ണില്ല. അതുകൊണ്ടു തന്നെ ഫലപ്രഖ്യാപനത്തില്‍ നിഷേധവോട്ടുകളുടെ എണ്ണം അറിയാനാകില്ല. നിഷേധവോട്ട് ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കുമെന്ന അഭിപ്രായത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് അടങ്ങിയ ബെഞ്ചായിരുന്നു സുപ്രധാനമായ വിധി പ്രസ്താവിച്ചത്. മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പേരുകളും രേഖപ്പെടുത്തിയ ശേഷം അവസാനം വോട്ടിംഗ് യന്ത്രത്തില്‍ ‘ഇതൊന്നുമല്ല’ എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി നിയമഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.